മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്, പാര്‍ട്ടി വേദികളില്‍ രാഹുലിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
സര്‍ക്കാര്‍ മലപ്പുറം ജില്ലയെ അധിക്ഷേപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലയെ അധിക്ഷേപിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
തെരഞ്ഞെടുപ്പിലൂടെ മലപ്പുറം ജില്ല പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'നിലമ്പൂരില്‍ ജനങ്ങള്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയതാണ്.
പെന്‍ഷന്‍ വര്‍ധന ആത്മാര്‍ത്ഥമെങ്കില്‍ മുന്‍കാല പ്രാബല്യം എന്തുകൊണ്ട് നല്‍കിയില്ല. എല്‍ഡിഎഫ് ക്ഷേമ പെന്‍ഷന്‍ 2500 ആക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചിട്ടില്ല', അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
