ആരതിയുടെ ആത്മഹത്യ: ഭർത്താവിൽ നിന്ന് ശാരീരിക പീഡനം നേരിട്ടെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്ത്

JUNE 28, 2026, 8:57 PM

തിരുവനന്തപുരം: ആറ്റുകാലിൽ ആത്മഹത്യ ചെയ്ത ആരതി ഭർത്താവിൽ നിന്ന് ശാരീരിക പീഡനം നേരിട്ടെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്ത്. 

അതുൽ നിരന്തരം മ‍ർദ്ദിച്ചിരുന്നതായും അച്ഛനമ്മമാർ നൽകിയ സ്വർണ്ണവും പണവും അതുൽ സ്വന്തം കാര്യത്തിന് ഉപയോഗിച്ചു, ഭർത്താവിൽ നിന്ന് ലഭിക്കേണ്ട സ്നേഹം തനിക്ക് ലഭിച്ചില്ല.

പലരോടും തന്റെ വിഷമം പറഞ്ഞു. പക്ഷെ ആരും കേട്ടില്ല തുടങ്ങി ആരതിയുടെ നിസ്സഹായതയുടെ നേ‍ർചിത്രമാണ് ആത്മഹത്യകുറിപ്പിൽ നിന്നും വ്യക്തമായത്. പഴയതും പുതിയതുമായ 17 മുറിവുകളാണ് ആരതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.

vachakam
vachakam
vachakam

മർദനവിവരങ്ങൾ ഭർത്താവ് അതുലിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ അമ്മ   പറഞ്ഞു.  സ്വർണ്ണമെടുത്തിട്ടും അതുലിന് വലിയ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് ആരതിയുടെ കുടുംബം പറയുന്നത്. ഇതേ ചൊല്ലി അതുലും ആരതിയും തമ്മിൽ തർക്കമുണ്ടായിരുന്നു. 

മറ്റൊരു പെൺകുട്ടിയുടെ പേരിലും പ്രശ്നങ്ങളുണ്ടായിരുന്നു പലതവണ വീട്ടിലേക്ക് വിളിച്ചിട്ടും ഭർത്താവിനോടുള്ള ഇഷ്ടം കാരണം ആരതി തിരികെ വന്നില്ലെന്നാണ് അമ്മ പറയുന്നത്. എന്നാൽ പരാതികളെല്ലാം അതുലിൻറെ കുടുംബം നിഷേധിക്കുകയാണ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam