ഡസ്കിൽ നിന്ന് അലർജി; ചേർത്തല സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ

AUGUST 7, 2025, 4:32 AM

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അലർജി. 32ഓളം വിദ്യാർത്ഥികളെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പട്ടണക്കാട് ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.  ഏഴാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ക്ലാസിലെ ഡസ്ക് ദ്രവിച്ചിരിക്കുകയായിരുന്നു. ഈ ദ്രവിച്ച ഭാ​ഗത്ത് വിദ്യാർത്ഥികൾ പെൻസിൽ കൊണ്ട് കുത്തിയിരുന്നു. അവിടെ നിന്നും ഇറങ്ങി വന്ന സൂഷ്മ ജീവികൾ കടിച്ചാണ് വിദ്യാർത്ഥികൾക്ക് അലർജിയുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. 

vachakam
vachakam
vachakam

പല കുട്ടികൾക്കും ചൊറിച്ചിലും ശരീരത്തിൽ തടിപ്പും ഉണ്ടായിട്ടുണ്ട്. തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam