'വീട്ടിൽ പോവണ്ടേ ചേട്ടാ'യെന്ന് കൈകൂപ്പി ചോദിച്ച് വിദ്യാർത്ഥികൾ; തൃശ്ശൂരിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ

JUNE 17, 2026, 3:46 AM

തൃശൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ.തൃശൂരിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്കൂളിലെ വിദ്യാർത്ഥികൾ സ്വകാര്യ ബസ്സിനരികെ വരിയായി കാത്തുനിൽക്കുകയാണ്.എന്നാൽ, ബസ് പോകാൻ നേരത്ത് വിരലിലെണ്ണാവുന്ന കുട്ടികളെ മാത്രം കയറ്റിയ കണ്ടക്ടർ കൂടുതൽ പേരെ കയറ്റുന്നത് നടക്കില്ലെന്ന് വിദ്യാർത്ഥികളോട് തറപ്പിച്ചു പറയുകയായിരുന്നു.

കണ്ടക്ടറോട് ബസ്സിൽ കയറാൻ അനുവാദം തേടുന്ന വിദ്യാർത്ഥി ഒടുവിൽ കൈകൂപ്പി പിൻവാങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

vachakam
vachakam
vachakam

കെഎസ്ആർടിസി ബസ്സുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനി നടപ്പാക്കിയതിന് പുറകെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിൽ ആണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകളും സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പുറകെയുള്ള പ്രതിഷേധം ആണ് വിദ്യാർത്ഥികളോടുള്ള ഈ കടുംപിടുത്തത്തിന് പുറകിലെന്നാണ് വിമർശനം ഉയരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam