തൃശൂർ: ശബരിമല വ്രതത്തിലായിരുന്ന വിദ്യാർഥി കറുപ്പ് വസ്ത്രം ധരിച്ചതിന്റെ പേരിൽ സ്കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി.
കറുപ്പ് വസ്ത്രം സ്‌കൂൾ മാനുവലിന് വിരുദ്ധമായതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നാണ് അധികൃതർ പറയുന്നത്. വിലക്കുള്ളതിനാൽ കുട്ടിക്ക് സ്‌കൂളിൽ പോകാനാവില്ലെന്നും ഉടൻ അനുകൂല തീരുമാനമുണ്ടാവണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.
തൃശൂർ എളവള്ളി ബ്രഹ്മകുളം ഗോകുലം പബ്ലിക് സ്കൂളിനെതിരെയാണ് പരാതി. എളവള്ളി സ്വദേശിയായ വിദ്യാർഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടെന്നാണ് ആരോപണം.
നവംബർ മൂന്ന് മുതൽ കുട്ടിക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതായും പഠനം വിലക്കിയതായും രക്ഷിതാക്കൾ പറയുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
