ചെറുതോണി: സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയിലാണ് ദാരുണമായ സംഭവം നടന്നത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെ സ്‌കൂൾ മുറ്റത്തുവെച്ചായിരുന്നു അപകടമുണ്ടായത്. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയും തടിയമ്പാട് സ്വദേശിയുമായ ഹെയ്‌സൽ ബെൻ (4) ആണ് മരിച്ചത്.
രാവിലെ സ്‌കൂളിലേക്ക് എത്തിയതായിരുന്നു വിദ്യാർത്ഥി. ബസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം.
മറ്റൊരു സ്‌കൂൾ ബസ് കുട്ടിയെ ഇടിക്കുകയും ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നുമാണ് വിവരം.
കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
