ആനച്ചാൽ (ഇടുക്കി): ടൗണിന് സമീപത്തുള്ള ആഡിറ്റ് കവലയിൽ, ബ്രിട്ടീഷുകാരനായ വിനോദസഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു.
ആഡിറ്റിലുള്ള ഒരു റിസോർട്ടിലെത്തിയ 52-കാരനാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കായി റോഡിലൂടെ നടക്കുമ്പോൾ നായ കാലിൽ കടിക്കുകയായിരുന്നു.
തുടർന്ന് ഇദ്ദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെത്തി വാക്സിനെടുത്തു. എന്നാൽ, ഏതാനും ദിവസംകൂടി ആശുപത്രിയിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ, മടക്കയാത്രയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
