എറണാകുളം: വടക്കൻ പറവൂർ നീണ്ടുരിൽ മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. പറവൂർ സ്വദേശി മിറാഷിന്റെ മകൾ നിഹാരയുടെ ചെവിയാണ് തെരുവുനായ കടിച്ചെടുത്തത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുട്ടി കളിച്ചുകൊണ്ടിരുന്ന സമയം പുറകിലൂടെ വന്നാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം നോർത്ത് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്കും മാറ്റി.
കുട്ടിക്ക് നേരെ ഉണ്ടായത് ഭയപ്പെടുത്തുന്ന ആക്രമണമാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു. അറ്റുപോയ ഭാഗം വീണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. മൂന്നു നായ്ക്കൾ ചേർന്നാണ് കുട്ടിയെ ആക്രമിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
