കൊച്ചി: മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ സ്ഥിരമായ വര്‍ധന കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി അധിക സര്‍വീസ് നടത്താന്‍ ഒരുങ്ങി കൊച്ചി മെട്രോ.തിങ്കള്‍ മുതല്‍ ശനി വരെയുള്ള തിരക്കേറിയ സമയങ്ങളിലാണ് ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്.
അധിക സര്‍വീസുകള്‍ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഈ കാലയളവില്‍ യാത്രക്കാരുടെ പ്രതികരണം, യാത്രക്കാരുടെ എണ്ണം, പ്രവര്‍ത്തന ക്ഷമത എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.
ബുധനാഴ്ച്ച മുതല്‍ രാവിലെ എട്ട് മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് വരെയും ട്രെയിനുകള്‍ 6.45 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് നടത്തും. ഇതിനായി ഈ സമയങ്ങളില്‍ പ്രതിദിനം എട്ട് അധിക ട്രെയിന്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
