തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചതായി വ്യക്തമാക്കി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയാണ് അനുവദിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം മറ്റ് ആവശ്യങ്ങൾക്ക് ആയി സാമ്പത്തിക സഹായമായി 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അഞ്ച് ആഴ്‌ചയിൽ 245.86 കോടി രൂപയാണ് ഇതുവരെ കോർപറേഷന് സർക്കാർ സഹായമായി നൽകിയത്. ഈ സർക്കാരിന്റെ കാലത്ത് മാത്രം 6307 കോടിയോളം രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1612 കോടി രൂപയാണ് നൽകിയത്. ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്ക് പുറമെ 676 കോടി രൂപ അധികമായും ലഭ്യമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്