തിരുവനന്തപുരം: 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഒട്ടേറെ ക്ഷേമ, വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്ന ബജറ്റ് ഇന്ന് രാവിലെ 9ന് മന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാനിടയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വ്യക്തമാക്കുന്ന അവലോകനവും ഇന്ന് സഭയില്‍ വയ്ക്കും.
ക്ഷേമ പെന്‍ഷനില്‍ 200 രൂപയുടെയെങ്കിലും വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. വിവാദ കിഫ്ബി റോഡ് ടോള്‍ പിരിവ് പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ജനത്തിന്റെ ആശങ്ക. എങ്കിലും ഈ വര്‍ഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബജറ്റ് ജനപ്രിയമാകാനാണ് സാധ്യത.
മെഡിസെപ് പുനസംഘടന, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ കുടിശിക, അടുത്ത ശമ്പളകമ്മിഷന്‍ എന്നിവയിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം സി.പി.ഐ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകീകൃത പെന്‍ഷന്‍ കൊണ്ടുവരുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. കേന്ദ്രം പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷനില്‍ നിന്ന് പിന്‍മാറുമെന്ന സൂചനയെങ്കിലും ബജറ്റില്‍ ഉണ്ടായേക്കും.
വയനാട് പുനരധിവാസത്തില്‍ സംസ്ഥാനത്തിന്റെ പദ്ധതി പ്രഖ്യാപിക്കും. വിഴിഞ്ഞം വ്യവസായ ഇടനാഴി പ്രഖ്യാപനവും പ്രതീക്ഷിക്കാം. അതേസമയം നികുതി വര്‍ധനയ്ക്ക് സാധ്യത കുറവാണ്. എന്നാല്‍ ഭൂമിയുടെ ന്യായവില വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ട്. വന്യജീവി പ്രശ്‌നപരിഹാരത്തിന് കുടുതല്‍ പരിഗണന നല്‍കിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്