തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക് എസ്എടി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് മുലപ്പാൽ ബാങ്ക് ഉദ്ഘാടനം ചെയ്തത്.
ദേശീയ മാനദണ്ഡങ്ങൾ പാലിച്ച് എസ്എടി ആശുപത്രിയിൽ നിലവിൽവന്ന മുലപ്പാൽ ബാങ്കിൽനിന്നു കുഞ്ഞുങ്ങൾക്ക് ആവശ്യമായ മുലപ്പാൽ വാങ്ങാം. പാൽപ്പൊടിയുടെ അമിത ഉപയോഗം, അനധികൃത മുലപ്പാൽവിൽപ്പന എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കുന്നത്.
ആരോഗ്യമുള്ള ഏതൊരു അമ്മയ്ക്കും ബാങ്കിലേക്ക് പാൽ ദാനം ചെയ്യാം. ബ്രെസ്റ്റ് പമ്പുകൾ ഉപയോഗിച്ചും പിഴിഞ്ഞെടുത്തുമാണ് മുലപ്പാൽ ശേഖരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മമാരിൽനിന്നും പുറത്തുനിന്നെത്തുന്നവരിൽനിന്നും പാൽ ശേഖരിക്കും.
പരിശീലനം ലഭിച്ച നഴ്സുമാർ മുലപ്പാൽദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ആരോഗ്യവകുപ്പ് ദേശീയ ആരോഗ്യദൗത്യം മുഖേനയും മറ്റും കൗൺസലിങ് നൽകിയശേഷം തയ്യാറായിവരുന്ന ദാതാക്കൾക്ക് ലാബ് ടെസ്റ്റുകളും ആരോഗ്യപരിശോധനകളും നടത്തിയശേഷമാണ് പാൽ ശേഖരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്