എസ്.എസ്.എൽ.സി ഫലം മെയ് 15-ന്; പ്ലസ് ടു ഫലം മെയ് 22-ന്

APRIL 28, 2026, 2:32 AM

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലം വന്നതോടെ തന്നെ സർട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ മെയ് 22-ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുകയും അതിന്റെ ഫലം മെയ് അവസാനവാരത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. പ്ലസ് വൺ പരീക്ഷാഫലം ജൂൺ 10-ന് പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

അധ്യാപകർക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലാത്തത് അംഗീകരിക്കാനാകില്ലെന്നും ആവശ്യമായാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

പഠന പിന്തുണാ ക്ലാസുകൾ ഇതിനകം പൂർത്തിയായി. രാവിലെ 7.30 മുതൽ 10.30 വരെ ക്ലാസുകൾ നടത്തിയിരുന്നു. ഉയർന്ന താപനിലയുള്ള ജില്ലകളിൽ ഓൺലൈൻ ക്ലാസുകൾ ഒരുക്കിയിരുന്നു. ക്ലാസുകൾ നടത്താനാകാത്ത സ്ഥലങ്ങളിൽ നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം മാർക്ക് നൽകണമെന്നും മന്ത്രി അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam