ബിജെപി മേയര്‍ സ്ഥാനാര്‍ഥി ആര്‍.ശ്രീലേഖയുടെ പഴയ കുറിപ്പ് ഇലക്ഷൻ പ്രചാരണ ആയുധമാക്കി കോണ്‍ഗ്രസ്. ആറ്റുകാല്‍ പൊങ്കാലയില്‍ കുത്തിയോട്ടം കുട്ടികള്‍ക്ക് മാനസികമായി പ്രയാസം ഉണ്ടാക്കുമെന്ന് പരസ്യമായി പോസ്റ്റ് ഇട്ട ആളെയാണ് മേയറായി ബിജെപി ഉയര്‍ത്തി കാണിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞത്.
അതേസമയം കുട്ടികള്‍ക്ക് ശാരീരികയും മാനസികവുമായി കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്ന് 2018ല്‍ ശ്രീലേഖ കുറിപ്പ് എഴുതിയതിനു പിന്നാലെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. എന്നാൽ വസ്തുതകള്‍ അറിയാതെയാണ് ശ്രീലേഖയുടെ പ്രതികരണം എന്ന് ക്ഷേത്രഭാരവാഹികള്‍ പ്രതികരിച്ചിരുന്നു.
എന്നാൽ ശ്രീലേഖയെ ബിജെപി സ്ഥാനാര്‍ഥി ആക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും പ്രതികരിച്ചിരുന്നു. കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മിഷനെ കൊണ്ടു കേസെടുപ്പിച്ച ശ്രീലേഖയ്ക്കു വേണ്ടിയാണോ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് തിരുവനന്തപുരത്തെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരോട് സന്ദീപ് ചോദ്യം ഉന്നയിച്ചിരുന്നു. ഇതാണ് ഇപ്പോൾ എതിർ പാർട്ടികൾ വലിയ ആയുധം ആക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
