പത്തനംതിട്ട: ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോ ചെയ്തെന്ന ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസ്.
രാജൻ ജോസഫിനെ ഒന്നാംപ്രതിയും സിബി തോമസിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസ്. കഴിഞ്ഞദിവസം ഇതേ സ്റ്റേഷനിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്തു പോയതിന് പിന്നാലെയാണ് രാജൻ ജോസഫിനെതിരെ വീണ്ടും കേസെടുത്തത്.
തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ മലപ്പുറം സ്വദേശിയായ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാജൻ ജോസഫിനെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ രാജൻ ജോസഫിനെ ഈമാസം 11ന് രാത്രിയാണ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
