ശ്രീനാരായണ ഗുരു പഠനം പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ ഗൂഢാലോചനയോ? 

MAY 5, 2025, 8:36 PM

തിരുവനന്തപുരം: സിലബസ് പരിഷ്കരിക്കൽ എന്ന പേരിൽ ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ സിലബസിൽ നിന്ന്  ഒഴിവാക്കിയതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് ഇത്തരം ഒരു തീരുമാനം എടുത്തത് എന്ന് വ്യക്തമാക്കണം. ഒഴിവാക്കിയ പാഠ്യഭാഗങ്ങൾ വീണ്ടും ഉൾപ്പെടുത്തണം.

കഴിഞ്ഞ 12 വർഷങ്ങളായി തുടർന്നുവന്ന പാഠ്യ ഭാഗങ്ങളാണ് സിലബസ് പരിഷ്കരണത്തിൻ്റെ പേരിൽ ഒഴിവാക്കിയത്.  ഇതിൽ കൃത്യമായ ഗൂഢാലോചനയുണ്ട്.

vachakam
vachakam
vachakam

മൂന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള മലയാളം സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ഭാഗങ്ങളാണ് ഒഴിവാക്കിയത്. 

ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്താണ് ശ്രീനാരായണ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. പ്രൊഫസർ എം കെ സാനു അടക്കമുള്ള വിദഗ്ധരുടെ കമ്മിറ്റി വിശദമായ പഠനത്തിനുശേഷം സർക്കാരിന് റിപ്പോർട്ട് നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ ഈ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ആയിരുന്നു.

ബിരുദതലത്തിലും ശ്രീ നാരായണ പാഠ്യഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി മാത്രം സംസ്ഥാന സർക്കാർ ശ്രീ നാരായണ ദാസിനെ എൻസിഇആർടി സിലബസിന് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയിലേക്ക്  നോമിനേറ്റ് ചെയ്യുകയും ചെയ്തതാണ്.

vachakam
vachakam
vachakam

ഇപ്പോൾ ഈ മനം മാറ്റത്തിൻ്റെ കാരണം വ്യക്തമാക്കാനും ഒഴിവാക്കലിനു മറുപടി പറയാനും വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ബാധ്യസ്ഥരാണ്.

ശ്രീനാരായണ പഠനം സിലബസിൽ നിന്ന് ഒഴിവാക്കിയ നടപടി ഉപേക്ഷിക്കുകയും പാഠഭാഗങ്ങൾ പുനസ്ഥാപിക്കുകയും വേണം - രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam