തിരുവനന്തപുരം: യുവതിയുടെ നെഞ്ചിനുള്ളിൽ കുടുങ്ങിയ ഗൈഡ്‍വയർ എടുക്കുന്നതിനു സഹകരിക്കണമെന്ന ആവശ്യവുമായി ജില്ലാ മെഡിക്കൽ ഓഫിസർ ശ്രീചിത്ര മെഡിക്കൽ സെന്റർ അധികൃതർക്കു കത്തു നൽകും.
കാട്ടാക്കട കിള്ളി സ്വദേശിയായ എസ്.സുമയ്യയുടെ (26) ശരീരത്തിലാണു ഗൈഡ്‌വയർ ഉള്ളത്.
2023 മാർച്ച് 22നു ശസ്ത്രക്രിയയ്ക്കു വിധേയയായ സുമയ്യയുടെ നെഞ്ചിൽ ഗൈഡ്‌വയർ കുടുങ്ങിയിട്ടുണ്ടെന്ന് ഏപ്രിലിലാണു കണ്ടെത്തിയത്. ഉടൻ ശ്രീചിത്രയിലെ ഡോക്ടർമാരുടെ അഭിപ്രായം തേടിയപ്പോൾ പുറത്തെടുക്കുന്നതു വെല്ലുവിളിയാകുമെന്നായിരുന്നു മറുപടി. അതിനാലാണ് അവിടത്തെ സീനിയർ ഡോക്ടർമാരുടെ കൂടി അഭിപ്രായം തേടാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്.
കാർഡിയോ വാസ്കുലാർ, റേഡിയോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനമാണു തേടുന്നത്. ഇവരുടെ സൗകര്യം കൂടി നോക്കിയ ശേഷം അടുത്തയാഴ്ച മെഡിക്കൽ ബോർഡ് യോഗം ചേരും.
ബുധനാഴ്ച ചേർന്ന മെഡിക്കൽ ബോർഡ് യോഗം എക്സ്റേ, സിടി സ്കാൻ എന്നിവ പരിശോധിച്ചിരുന്നു. രണ്ടര വർഷം മുൻപു കുടുങ്ങിയ ഗൈഡ്‌വയർ എടുക്കാനാകുമെന്നാണു മെഡിക്കൽ കോളജ് ആശുപത്രിയിലെ വിദഗ്ധരുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
