ആലപ്പുഴ: കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കായികതാരത്തിന് ദാരുണാന്ത്യം. ആലപ്പുഴ കലവൂരിലാണ് അപകടം ഉണ്ടായത്. ലക്ഷ്മിലാൽ (18)ആണ് മരിച്ചത്. സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിന് പോകുന്ന വഴിയായിരുന്നു ദാരുണമായ അപകടം ഉണ്ടായത്.
ആലപ്പുഴ നഗരസഭ പൂന്തോപ്പ് സ്വദേശി വള്ളിക്കാട് മണിലാലിന്റെ മകളാണ് മരിച്ച ലക്ഷ്മി ലാൽ. സ്കൂട്ടറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ലക്ഷ്മിയും സുഹൃത്തായ വിനീതയും കായിക പരിശീലനത്തിനായി മാരാരിക്കുളം തെക്ക് പ്രീതികുളങ്ങര സ്‌റ്റേഡിയത്തിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന വിനീതയ്ക്ക് സാരമായ പരിക്കേറ്റു. കലവൂർ ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
