തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ രംഗത്ത്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാർക്കറ്റിംഗ് മേധാവിയുടേതെന്ന പേരിൽ പുറത്തുവന്ന ചാറ്റിൽ വിശ്വാസ്യതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മെസിയുടെ വരവിനെ കുറിച്ചുള്ള വിവാദങ്ങൾക്കിടെ ആണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം മെസിയുടെ വരവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടത് സ്‌പോൺസറാണെന്നും മന്ത്രി പറഞ്ഞു. 'കേരളത്തിലേക്കുളള മെസിയുടെ വരവ് ഒരു ശരാശരി മലയാളി എന്ന നിലയ്ക്ക് ഞങ്ങൾ ആഗ്രഹിച്ചതാണ്. ഇന്ത്യയിലെ എല്ലാ ഫുട്‌ബോൾ ടീമുകളിലും ഇപ്പോൾ മലയാളികൾ ഉണ്ട്. അത് വീണ്ടും ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ട് അവരെ കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തുകഴിഞ്ഞു. സ്‌പോൺസർ പണം അടച്ചു. ഇനി എന്താണ് ചെയ്യേണ്ടത്? ഒക്ടോബർ, നവംബർ മാസങ്ങളിൽ എത്തിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. അങ്ങനെ നടന്നില്ലെങ്കിൽ അതിൽ നിന്ന് ഞങ്ങൾ പിൻമാറും. പുറത്തുവന്ന ചാറ്റിന് വിശ്വാസ്യതയില്ല. സർക്കാരിന് ഉത്തരവാദിത്തമില്ല. കരാർ ഒപ്പിട്ടത് സ്‌പോൺസർ ആണ്' എന്നാണ് മന്ത്രി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്