തിരുവനന്തപുരം: റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹിമാന്‍.
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
സംഭവത്തില്‍ സര്‍ക്കാരിന് സ്ത്രീവിരുദ്ധ നിലപാടില്ലെന്നും പൊലീസില്‍ പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലടക്കം സര്‍ക്കാര്‍ നിലപാട് എല്ലാവരും കണ്ടതാണ്. പ്രിവിലേജുകള്‍ക്കും പ്രസക്തിയില്ലെന്നും അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്