ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കായിക പഠനം പാഠ്യപദ്ധതിയിൽ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024 - ൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്പോർട് സമ്മിറ്റിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാവിധ പിന്തുണയും ചടങ്ങിൽ മന്ത്രി വാഗ്ദാനം ചെയ്തു. സ്പോർട്സ് സ്കൂളുകളുടെ പഠന സമയക്രമം പുനർ നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള ആലോചനകളിൽ ആണുള്ളതെന്നും സ്പോർട്സ് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്ന കാര്യവും പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
കായികതാരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് പുനക്രമീകരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്കായി കായിക കൈപ്പുസ്തകം പുറത്തിറക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്