പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപണം;   റിജിൽ മാക്കുറ്റിക്കെതിരെ  പ്രകടനം

NOVEMBER 5, 2025, 8:28 PM

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ പ്രകടനം. 

യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനം പരിപാടിയിൽ റിജിൽ മാക്കുറ്റി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ഡിവൈഎഫ് ഐ പ്രവർത്തകരാണ് വളയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി തെറി പറഞ്ഞത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ടൗണിലൂടെയാണ് പ്രകടനം നടത്തിയത്.

യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനത്തിലെ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. ഉദ്ഘാടകനായ ഷാഫി പറമ്പിൽ എംപി വേദി വിട്ടതിന് പിന്നാലെയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്.

vachakam
vachakam
vachakam

ഷാഫി പറമ്പിൽ എംപി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. എന്നാൽ എംപി വേദിയിൽ നിന്ന് പോയതിന് പിറകെയാണ് ഡിവൈഎഫ് ഐ പ്രകടനം നടത്തിയത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam