കോയമ്പത്തൂർ: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോയമ്പത്തൂർ-മംഗലാപുരം റൂട്ടിൽ മേയ് 18 മുതൽ ജൂൺ 29വരെ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടിസർവീസ് നടത്തും.
പോത്തനൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.
06042 നമ്പർ വണ്ടി കോയമ്പത്തൂർ ജങ്ഷനിൽനിന്നും രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55-ന് മംഗലാപുരത്ത് എത്തും.
തിരിച്ചുള്ള 06041 നമ്പർ വണ്ടി മംഗലാപുരം ജങ്ഷനിൽനിന്നും രാവിലെ 9.30-ന് പുറപ്പെട്ട് വൈകീട്ട് 06.15-ന് കോയമ്പത്തൂരിലെത്തും.
കോയമ്പത്തൂരിലേക്കുള്ള വണ്ടി ഉച്ചതിരിഞ്ഞ് 3.30നും മംഗളൂരുവിലേക്കുള്ള വണ്ടി രാത്രി 12.10നും പാലക്കാട് ജങ്ഷൻ സ്റ്റേഷനിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്