കണ്ണൂര്‍: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മതപണ്ഡിതര്‍ക്കെതിരെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ രംഗത്ത്. പത്ത് മണിക്ക് മാത്രമേ മതപഠനം നടത്താവൂവെന്ന് വാശിപിടിക്കുന്നതില്‍ നിന്ന് മതപണ്ഡിതര്‍മാര്‍ പുനര്‍ വിചിന്തനം ചെയ്യണമെന്നാണ് ഷംസീര്‍ വ്യക്തമാക്കിയത്.
'കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഞങ്ങള്‍ മാറണം. ഉറങ്ങിയെഴുന്നേല്‍ക്കുന്ന കുട്ടി എട്ട് മണിക്ക് ഫ്രഷ് മൂഡില്‍ പഠിക്കാന്‍ പോകുന്നു. ഉച്ചയ്ക്ക് മുമ്പായി ക്ലാസ് അവസാനിക്കുന്നു. അതിന് ശേഷം കളിക്കാന്‍ വിടൂ. അന്നേരം മതപഠനം നടത്തിക്കോട്ടെ, അല്ലാതെ പത്ത് മണി മാത്രമേ പറ്റൂവെന്ന് വാശിപിടിക്കുന്നതില്‍ നിന്ന് മതപണ്ഡിതര്‍മാര്‍ പുനര്‍ വിചിന്തനം ചെയ്യണം. ഇസ്ലാമിക രാജ്യങ്ങളില്‍ പോലും എട്ട് മണിക്കും ഏഴര മണിക്കും ക്ലാസ് തുടങ്ങുമ്പോള്‍ ഇവിടെ മാത്രം പത്ത് മണിയെന്ന് വാശി പിടിക്കുന്നതെന്തിന്. അത് ചര്‍ച്ചയ്ക്ക് വിധേയമാക്കണം' എന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയത്. കതിരൂര്‍ പഞ്ചായത്തിലെ പുല്യോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്