കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്ന് കോതമംഗലത്ത് ആത്മഹത്യ ചെയ്ത സോനയുടെ സഹോദരൻ ബേസിൽ. സോനയുടെ മരണത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യം അറിയിച്ചുവെന്നും കുടുംബത്തിന്റെ ആവശ്യം ഡിജിപിയെ അറിയിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും ബേസിൽ പറഞ്ഞു.
അതേസമയം വിഷയത്തിൽ പ്രതിയുടെ കുടുംബ പശ്ചാത്തലം പരിശോധിക്കണം എന്നും മറ്റേതെങ്കിലും പെൺകുട്ടികളെ മതം മാറ്റാൻ ശ്രമിച്ചോ എന്ന് പരിശോധിക്കണം എന്നും എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാൻ എൻഐഎ അന്വേഷണം തന്നെ വേണമെന്നും ബേസിൽ വ്യക്തമാക്കി.
ആത്മഹത്യ ചെയ്ത 23കാരിയുടെ വീട്ടിൽ സുരേഷ് ഗോപി എത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് മാധ്യമങ്ങളോട് പെൺകുട്ടിയുടെ സഹോദരൻ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്