'വേദനകൾക്കിടയിലും സ്നേഹത്തിന്റെ പ്രതീക്ഷകൾ'; വിഎസിന്റെ വിവാഹ വാർഷികദിനത്തിൽ സോഷ്യൽ മീഡിയ പോസ്റ്റുമായി മകൻ 

JULY 16, 2025, 1:31 AM

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിവാഹ വാർഷിക ദിനത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി മകൻ രംഗത്ത്. ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികമാണെന്ന് പറഞ്ഞുകൊണ്ടാണ് അരുൺ കുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്.

'പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…' എന്നാണ് അദ്ദേഹം കുറിച്ചത്. 1967-ലാണ് ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽവെച്ച് വി എസ് അച്യുതാനന്ദനും കെ വസുമതിയും വിവാഹിതരായത്.

അതേസമയം ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ വിഎസ്. കഴിഞ്ഞ മാസം 23 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന വി എസ് വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്. 102 വയസുളള വി എസ് അച്യുതാനന്ദൻ ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam