കണ്ണൂർ: ചെറുപുഴ പെരിങ്ങാലയിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച മകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊന്നാങ്കൽ രാഘവൻ (76)നെ മകൻ സനൽ (45) വെട്ടിപ്പരിക്കേൽപ്പിച്ചതായാണ് റിപ്പോർട്ട്.
സംഭവത്തിന് ശേഷം സനലിനെ കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സനലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പരിക്കേറ്റ രാഘവനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
