ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയിൽ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ മകൻ ബാബുവിനെ (46) ഒരു മണിക്കൂറിനകം സമീപത്തെ ബാറിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മന്നത്ത് വാർഡിൽ പനവേലി പുരയിടം വീട്ടിൽ തങ്കരാജ് (70), ഭാര്യ ആഗ്നസ് (65) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ന് ആയിരുന്നു സംഭവം. ഇയാൾ മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കാറുള്ളതായി പരിസരവാസികൾ പറഞ്ഞു.
ഇറച്ചിക്കടയിലെ തൊഴിലാളിയായിരുന്ന ബാബു കുറച്ചുകാലമായി വാഴക്കുല കടയിൽ ജോലി നോക്കുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വീട്ടിലെത്തിയ ബാബു മാതാപിതാക്കളോട് പണം ചോദിച്ചു. കയ്യിൽ ഒന്നുമില്ലെന്നു പറഞ്ഞെപ്പോൾ പ്രകോപിതനായി മാതാപിതാക്കളെ കുത്തുകയായിരുന്നു.
കുത്തിയ ശേഷം സമീപത്തെ വീട്ടിലെത്തി താൻ രണ്ടുപേരെയും വകവരുത്തിയെന്നും ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചോയെന്നും പറഞ്ഞിട്ട് കടന്നുകളഞ്ഞു. വീട്ടിൽ ചെന്ന അയൽവാസികൾ കാണുന്നത് തങ്കരാജും ആഗ്നസും രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ്.
കഴുത്തിനും നെഞ്ചിനും കുത്തേറ്റ തങ്കരാജ് മരിച്ചിരുന്നു. ആഗ്നസിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൾ: മഞ്ജു (അധ്യാപിക, പുന്തോപ്പുഭാഗം ഗവ.യുപി സ്കൂൾ).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
