പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ പോകുന്നതിനിടെ കാറപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശിവത്തിൽ അനൂപിന് ദാരുണാന്ത്യം

OCTOBER 15, 2026, 9:23 PM

കണ്ണൂർ: മാഹി പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ പോകുന്നതിനിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാഹനാപകടത്തിൽ മരിച്ചു.ചാലാട് സ്വദേശി ശിവത്തിൽ അനൂപാണ് മരിച്ചത്. 

നടാലില്‍ ദേശീയപാതയില്‍ വച്ച് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ അനൂപും സുഹൃത്ത് ഷബീറും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തിൽ ഇരുവരും സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. 

അപകടം സംഭവിച്ചതിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിൽ തുടരുന്നതിനിടെ അനൂപിന് മരണം സംഭവിച്ചു.ഗുരുതരമായി പരുക്കേറ്റ ഷബീര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

vachakam
vachakam
vachakam

കണ്ണൂർ നഗരത്തിലെ ഉൾപ്പെടെ വിവിധ സാമൂഹ്യ പ്രശ്നങ്ങളിൽ അടക്കം വ്ലോഗുകൾ ചെയ്ത് ശ്രദ്ധേയനാണ് അനൂപ് ശിവത്തിൽ. 12 മണിക്കൂര്‍ മുന്‍പാണ് അവസാനമായി ഫെയ്സ്ബുക്കില്‍ വിഡിയോ പങ്കുവച്ചത്. കണ്ണൂര്‍ ദസറയെ കുറിച്ചുള്ളതായിരുന്നു പോസ്റ്റ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam