ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക് വരാൻ തയ്യാറെടുക്കവേ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴ സ്വദേശി റെസ്വിന് റഷീദ് തെള്ളിക്കുന്നേല് (24) ആണ് മരിച്ചത്.
ഡിസംബറില് കല്യാണം ഉറപ്പിച്ചിരുന്ന റസ്വിന്, നവംബര് ആദ്യം ലീവിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു. മാറാടി സ്വദേശിയായ റെസ്വിൻ ഫുജൈറ സിറ്റി സെന്ററിലെ അല് ബൈക്ക് കൗണ്ടറില് സെയില്സ്മാനായിരുന്നു.
ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റെസ്വിന്റെ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ച് അപകടമുണ്ടായത്. മൃതദേഹം തുടര് നടപടികള്ക്കായി ഫുജൈറ ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. നാട്ടില് എത്തിക്കാനുള്ള നടപടിക്രമങ്ങള് നടന്നു വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
