പത്തനം തിട്ട : 2019-ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച ദ്വാരപാലക പാളി സ്വർണ്ണപാളിയല്ലെന്നും പൂർണ്ണമായും ചെമ്പിൽ തീർത്ത പാളിയാണതെന്നും കമ്പനി അഭിഭാഷകൻ അഡ്വക്കേറ്റ് കെ. ബി. പ്രദീപ്.
കോടതിയുടെ സംശയങ്ങളെ തുടർന്നാണ് ഭാരം കുറഞ്ഞതിനെക്കുറിച്ചുള്ള വിശദീകരണവുമായി സ്മാർട്ട് ക്രിയേഷൻസ് രംഗത്തെത്തിയിരിക്കുന്നത്.
അഡ്വക്കേറ്റ് കെ. ബി. പ്രദീപ് പറയുന്നതനുസരിച്ച് 2019-ൽ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച പാളി സ്പോൺസർ ഉണ്ണികൃഷ്ണന്റെ ആളുകളാണ് കൊണ്ടുവന്നത്. ഇത് പൂർണ്ണമായും ചെമ്പിൽ നിർമ്മിച്ച പാളിയായിരുന്നു. സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കുമ്പോൾ ഈ പാളിക്ക് 42 കിലോഗ്രാം ഭാരം തന്നെയുണ്ടായിരുന്നു.
ദ്വാരപാലക പാളിയുടെ തൂക്കം കുറഞ്ഞതുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങൾക്ക് മറുപടിയായി അഭിഭാഷകൻ പ്രദീപ് ഒരു സാങ്കേതികപരമായ വിശദീകരണവും നൽകി. ചെമ്പ് പാളികൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനായി അവയിൽ മെഴുക് ഉപയോഗിച്ചിരുന്നു.
എന്നാൽ പ്ലേറ്റിംഗ് ചെയ്യുന്നതിന് മുൻപ് ഈ മെഴുക് പൂർണ്ണമായും നീക്കം ചെയ്യും. ഭാരം കുറയാനുള്ള ഒരു കാരണമായി ഇദ്ദേഹം ചൂണ്ടിക്കാട്ടിയത് ഇതാകാം.
കൂടാതെ സ്വർണ്ണം പൂശിയതിനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. 397 ഗ്രാം സ്വർണം ഉപയോഗിച്ചാണ് 12 പീസുകൾ സ്വർണ്ണം പൂശിയത്. പാളി ഏറ്റുവാങ്ങിയത് ദേവസ്വം ഉദ്യോഗസ്ഥരാണെന്നും കെ. ബി. പ്രദീപ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്