കൊല്ലം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണു ആറു വയസ്സുകാരി മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി അനന്തുവിന്റെയും ഗീതുവിന്റെയും ഏകമകൾ അവന്തികയാണു മരിച്ചത്.
മുളവൂർക്കോണത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. ഗീതുവും അവന്തികയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
ഗീതു പറമ്പിലെ പപ്പായ കുത്തിയിടുമ്പോൾ ഒപ്പം നിൽക്കുകയായിരുന്നു അവന്തിക. കിണറിനു സമീപത്തുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിലേക്കു പിടിച്ചുകയറാൻ ശ്രമിക്കവേ കിണറ്റിലേക്കു വീഴുകയായിരുന്നു. ഓടിയെത്തിയ ഗീതു കുട്ടിയുടെ കയ്യിൽ പിടിച്ചെങ്കിലും വഴുതിപ്പോയി.
നിലവിളി കേട്ടെത്തിയ പ്രദേശവാസികളിൽ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ നെടുമൺകാവ് സിഎച്ച്സിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
