ഇടുക്കി: ഇടുക്കി മംഗളാദേവി ഉത്സവത്തിനെത്തിയ ആറ് പേർക്ക് ഇടിമിന്നലേറ്റു. കേരള തമിഴ്നാട് അതിർത്തിയിലെ പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണ്ണമി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ആണ് ഇടിമിന്നലേറ്റത്.
തിരുവനന്തപുരം സ്വദേശി വിഷ്ണു, ലോകമണി (58), ധനലക്ഷ്മി (48), പൊലീസ് ഉദ്യോഗസ്ഥനായ അൻസാദ് (35), രമ്യ (35), ബ്രോൺസി (36) എന്നിവർക്കാണ് പരിക്കേറ്റത്.പരുക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലായെന്നാണ് പ്രാഥമിക വിവരം.ഇടിമിന്നലിന്റെ പരിഭ്രാന്തിയിൽ ഓടുന്നതിനിടെ തട്ടി വീണു പലർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഒൻപതാം വളവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടിമിന്നലേറ്റതോടെ തെറിച്ചു വീണു. ഇദ്ദേഹത്തിന്റെ കൈയ്ക്ക് ഒടിവുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
