നട്ടെല്ല് സ്വയം പൊടിഞ്ഞു പോകുന്നു; എം ശിവശങ്കറിന് ഗുരുതര രോഗമെന്ന് മെഡ‍ിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്

JANUARY 9, 2024, 8:23 PM

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ അസുഖം. പുതുച്ചേരി ജിപ്‌മർ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി.

മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും. ജിപ്മറിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയിരുന്നത്.

വേദനസംഹാരികളും ഫിസിയോതെറാപ്പിയും തുടരാൻ മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്.കഴുത്തില്‍ കോളറും, ഇടുപ്പില്‍ ബെല്‍റ്റും ഇടണം.

vachakam
vachakam
vachakam

കഴുത്തോ, നട്ടെല്ലോ വളയ്ക്കാന്‍ പാടില്ല. പെട്ടെന്നുള്ള വീഴ്ചയോ, അനക്കമോ ഒഴിവാക്കണം. ഭാരം എടുക്കാനോ, ദീര്‍ഘ സമയം നില്‍ക്കാനോ പാടില്ല. പുതിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സയ്ക്ക് വിധേയമാകണം.

ആവശ്യമായി വന്നാല്‍ മുന്‍കരുതല്‍ സ്വീകരിച്ച ശേഷം ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.ലൈഫ് മിഷൻ കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് ശിവശങ്കർ. 

ഇഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതുച്ചേരി ജിപ്‌മെറിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡിനോട് ശിവശങ്കറിനെ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam