തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍തല അന്വേഷണം ഇന്നാരംഭിക്കും.
ആരോഗ്യവകുപ്പ് രൂപീകരിച്ച വിദഗ്ധസമിതി ഇന്ന് എസ്എടിയില്‍ എത്തി പരിശോധന നടത്തും.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം എച്ച്ഒഡി ഡോക്ടര്‍ സംഗീത, ക്രിട്ടിക്കല്‍ കെയര്‍ എച്ച്ഒഡി ഡോക്ടര്‍ ലത, സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ സജികുമാര്‍, കോട്ടയം മെഡിക്കല്‍ കോളജിലെ ഇന്‍ഫെക്ഷന്‍ ഡിസീസ് എച്ച്ഒഡി ജൂബി ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.വെള്ളിയാഴ്ച ഡിഎംഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രസവത്തിനായി 22ാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവപ്രിയ 25 ന് ഡിസ്ചാര്‍ജ് ആയെങ്കിലും പിന്നീട് പനി ബാധിക്കുകയായിരുന്നു. പനി കൂടിയതിനെ തുടര്‍ന്ന് വീണ്ടും എസ്‌ഐടിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
