തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിടാതെ എസ്ഐടി. കേസിൽ കടകംപള്ളിയിൽ നിന്നും വീണ്ടും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
പോറ്റിയുമായുള്ള ബന്ധത്തിലും, കടകംപള്ളിയുടെ സാമ്പത്തിക ഇടപാടുകളിലും വ്യക്തത തേടാനാണ് വീണ്ടും മൊഴിയെടുക്കുക. ആദ്യ മൊഴിയിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം, സ്വർണക്കൊള്ള കേസിൽ പ്രതികൾ വ്യാജ രേഖകൾ സൃഷ്ടിച്ചെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ സംശയം. പിടിച്ചെടുത്തതിൽ വ്യാജ രേഖകളും കിട്ടിയെന്നാണ് സൂചന.
രേഖകളുടെ സൂക്ഷ്മ പരിശോധന നടത്തും. എസ്ഐടി കൈമാറിയ രേഖകളും വിശദമായി ഇഡി പരിശോധിക്കും. കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണങ്ങളും ഇഡി പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ മന്ത്രിക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നാണ് ഇഡി പരിശോധിക്കുക.
കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന തരത്തിലും, മുൻ മന്ത്രി പോറ്റിയുടെ വീട്ടിലടക്കം പോയിട്ടുണ്ട് എന്ന വാർത്തകളും പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
