തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും.
കൂടുതൽ രേഖകളുമായി ഹാജരാകണമെന്ന് പ്രശാന്തിനോട് എസ്ഐടി ആവശ്യപ്പെട്ടെന്നാണ് വിവരം. എന്നാൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എപ്പോൾ വിളിക്കണമെന്നതിൽ തീരുമാനമായിട്ടില്ല.
നിലവിൽ ലഭിച്ചിട്ടുള്ള മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തുകയോ കൂടുതൽ തെളിവുശേഖരണം പൂർത്തീകരിക്കുകയോ ചെയ്താൽ വിളിപ്പിക്കാനാണ് തീരുമാനം.
അതേസമയം കഴിഞ്ഞ ഭരണസമിതിയിലെ മറ്റംഗങ്ങളെയും ആ സമയത്ത് ചുമതലയിലുണ്ടായിരുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വീണ്ടും വിളിച്ചുവരുത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
