കെ.എം. ബഷീർ കേസ് അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചനയെന്ന് സിറാജ് ദിനപത്രം

JULY 29, 2026, 11:53 PM

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കെ.എം. ബഷീർ കേസ് അട്ടിമറിക്കാൻ ഗൂഢാലോചനയെന്ന ആരോപണവുമായി സിറാജ് ദിനപത്രം. 

അടുത്ത മാസം വിചാരണ ആരംഭിക്കാനിരിക്കെ പ്രോസിക്യൂട്ടറുടെ മാറ്റമുൾപ്പെടെ കേസിനെ ബാധിക്കുമെന്ന് സിറാജ് ദിനപത്രം ആരോപിച്ചു. 

 ഉന്നത ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ പരിചയമില്ലാത്തയാൾ പ്രോസിക്യൂട്ടറായെത്തുന്നത് കേസിനെ ബാധിക്കുമെന്ന ആശങ്കയും പത്രം ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

സിറാജ് ദിനപത്രത്തിലെ വാര്‍ത്ത ഇങ്ങനെ 

സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം. ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കാറിടിച്ചുകൊന്ന കേസ് അട്ടിമറിക്കാൻ നീക്കം. തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതിയിൽ അടുത്ത മാസം ഒന്നിന് വിചാരണ ആരംഭിക്കാനിരിക്കെ പ്രോസിക്യൂട്ടറുടെ മാറ്റമുൾപ്പെടെ കേസിനെ ബാധിക്കുന്നതാണെന്നാണ് ആശങ്കയുയരുന്നത്. പ്രോസിക്യൂട്ടറെ മാറ്റുന്നത് ആഭ്യന്തര വകുപ്പും ജില്ലാ കലക്ടറുമാണെന്നിരിക്കെ, നിലവിലുള്ള പ്രോസിക്യൂട്ടർ ഒഴിഞ്ഞതും പ്രമാദമായ കേസുകളിൽ വലിയ പരിചയമില്ലാത്ത പ്രോസിക്യൂട്ടറെ വെച്ചതും സംശയാസ്പദമാണ്.

വിചാരണ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആർ. പ്രവീൺ പ്രോസിക്യൂട്ടർ സ്ഥാനമൊഴിഞ്ഞതിലും 2023ൽ മാത്രം പ്രോസിക്യൂട്ടറായി നിയമിതനായ, പ്രമാദമായ കേസുകളിൽ നേരിട്ട് ഹാജരായി പ്രാവീണ്യമില്ലാത്ത താരതമ്യേന ജൂനിയറായ ബി.എസ്. രാജേഷിനെ നിയമിച്ചതിലുമാണ് ആശങ്ക ഉയർന്നത്. നേരത്തേ 2024 ഡിസംബർ രണ്ടിന് കേസിന്റെ വിചാരണ ആരംഭിക്കാൻ നിശ്ചയിക്കുകയും അന്ന് കേസ് കൈകാര്യം ചെയ്തിരുന്ന ഒന്നാം അഡീഷനൽ സെഷൻസ് കോടതി 95 സാക്ഷികൾക്ക് ഹാജരാകാൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

എന്നാൽ, 2024 നവംബർ 25ന് പ്രതിഭാഗം തടസ ഹര്‍ജി നൽകിയതോടെ വിചാരണ മാറ്റിവെക്കുകയായിരുന്നു. സീനിയർ അഭിഭാഷകന് മുട്ടുവേദന കാരണം ഗോവണി കയറാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മാറ്റം ആവശ്യപ്പെട്ട് 2025 ജനുവരി 22ന് വീണ്ടും തടസ ഹര്‍ജി നൽകിയിരുന്നു. ഇതു പരിഗണിച്ച് കോടതിമാറ്റം അനുവദിക്കുകയും 2025 ജനുവരി 29ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നാലാം അഡീഷനൽ കോടതിക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20ന് കേസ് പരിഗണിച്ച കോടതി, ഏപ്രിൽ 16ന് വിചാരണ തുടങ്ങാൻ തീരുമാനിച്ചെങ്കിലും വിചാരണ മാറ്റിവെക്കാൻ ഏപ്രിൽ ആറിന് പ്രോസിക്യൂട്ടർ ആവശ്യപ്പെടുകയായിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam