തിരുവനന്തപുരം: എസ്ഐആര്‍ കരടുപട്ടികയെപ്പറ്റിയുള്ള പരാതികളും എതിര്‍പ്പുകളും അറിയിക്കാനുള്ള സമയം ജനുവരി 30 വരെ നീട്ടിയെങ്കിലും അന്തിമപട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും. രേഖകളുമായെത്താന്‍ നോട്ടീസയച്ച 14.3 ലക്ഷം പേരില്‍ 7.45 ലക്ഷത്തിന്റെയും ഹിയറിങ് പൂര്‍ത്തിയായി.
പരാതി നല്‍കാന്‍ നേരത്തേ നിശ്ചയിച്ച സമയം വ്യാഴാഴ്ച അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടലില്‍ സമയംനീട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. സംസ്ഥാനത്ത മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) രത്തന്‍ യു. കേല്‍ക്കര്‍ നടത്തിയ യോഗങ്ങളിലെല്ലാം പാര്‍ട്ടികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യവും ഇതായിരുന്നു.
ഫെബ്രുവരി 14-നകം ഹിയറിങ് പൂര്‍ത്തിയാക്കി നിശ്ചിതസമയത്തിനകം അന്തിമപട്ടിക പ്രസിദ്ധീകരിക്കുമെന്ന് കേല്‍ക്കര്‍ പറഞ്ഞു. എന്യൂമറേഷന്‍ ഫോം ഒപ്പിട്ടുനല്‍കിയവരില്‍ 19.32 ലക്ഷംപേര്‍ക്കാണ് നോട്ടീസ് അയക്കുന്നത്. 2002-ലെ പട്ടികയുമായി പേരുവിവരങ്ങള്‍ ചേരാത്തതിനാലാണ് രേഖകള്‍ ഹാജരാക്കേണ്ടി വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
