അടൂർ: ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയാണ് പിതാവിനെ മകനും മരുമകളും ചേർന്ന് തല്ലുന്നത്.
അടൂർ പറക്കോട് താളിയാട്ട് കോണത്ത് വീട്ടിൽ തങ്കപ്പനെയാണ് മകൻ സിജു, ഭാര്യ സൗമ്യ എന്നിവർ ചേർന്ന് മർദിച്ചത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇരുവർക്കുമെതിരെ കേസ് എടുത്തിരുന്നു. പിതാവ് വീട്ടിൽ വരുന്നത് ഇഷ്ടമില്ലാത്തതിനാൽ ഇരുവരും ചേർന്ന് മർദിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് സിജുവും സൗമ്യയും. എന്നെ മോളായി സ്നേഹിച്ചല്ല, എന്നും മദ്യപാനം, തെറി, സഹികെട്ടിട്ടാ തല്ലിയത് എന്നാണ് മരുമകള്‍ പറയുന്നത്. എന്നും വീട്ടില്‍ ഉപദ്രവമായിരുന്നെന്നും സഹിക്കാവുന്നതിനും അപ്പുറമായപ്പോള്‍ ചെയ്തതാണെന്നും വിഡിയോ പ്രചരിച്ചതോടെ പുറത്ത് ഇറങ്ങാനാവുന്നില്ലെന്നും മരുമകള്‍ പറയുന്നു.
തങ്കപ്പൻ മറ്റൊരു വീട്ടിലാണ് താമസം. മകന്‍റെ വീട്ടിലെത്തിയപ്പോഴാണ് മകനും മരുമകളും അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്.
തങ്കപ്പനെ ആദ്യം സിജു പൈപ്പു കൊണ്ടും പിന്നീട് ഭാര്യ സൗമ്യ വടികൊണ്ടും ക്രൂരമായി തല്ലുന്നത് ദൃശ്യങ്ങളിൽ കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
