കൽപറ്റ: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ മുൻ ഡീൻ ഡോ എം കെ നാരായണനെ തരംതാഴ്ത്തും.
കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് മാനേജ്‌മെന്റിന്റേതാണ് തീരുമാനം.
ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്ന് സർവകലാശാല വ്യക്തമാക്കി. ഹൈക്കോടതി ബോർഡ് ഒഫ് മാനേജ്‌മെന്റിന് നൽകിയ സമയം ഈ മാസം 23ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. ഉത്തരവ് ഉടൻ പുറത്തിറക്കും.
അസിസ്റ്റന്‍റ് വാർഡൻ കാന്തനാഥനെതിരെയും നടപടി ഉണ്ടാകും. എം കെ നാരായണനെ പ്രൊഫസറായി സ്ഥലം മാറ്റി നിയമിക്കും. കാന്തനാഥനെ സ്ഥലം മാറ്റുവും രണ്ട് വർഷത്തേക്ക് പ്രൊമോഷൻ തടയലും ഉണ്ടാകും.
2024 ഫെബ്രുവരി 18-നാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശിയായ ജെ എസ് സിദ്ധാർത്ഥനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ സിദ്ധാർത്ഥൻ ക്രൂര റാഗിംഗിന് ഇരയായതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
