'മർദ്ദിച്ച് അവശനാക്കി 3 ദിവസം പട്ടിണിക്കിട്ടു, കുളിമുറിയിൽ കെട്ടിത്തൂക്കി'; സഹപാഠികൾ എന്നോട് പറഞ്ഞത്!

MARCH 2, 2024, 9:07 AM

വയനാട് : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച വിദ്യാർഥി സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ്.  

സിദ്ധാർത്ഥിന്റെ  കൂടെ പഠിച്ച 4 പേരും സീനിയേഴ്സും ചേർ‌ന്നാണ് അവനെ മർദിച്ച് അവശനാക്കിയത്. 3 ദിവസം വെള്ളം പോലും കൊടുക്കാതെ അടച്ചിട്ട ശേഷം കുളിമുറിയിൽ കെട്ടിത്തൂക്കി. ഇതു ഞാൻ ആരോപണമായി പറയുന്നതല്ല. കൂടെ പഠിച്ച കുട്ടികൾ ഇവിടെവന്ന് എന്റെ ചെവിയിൽ പറഞ്ഞതാണ്.- ജയപ്രകാശ് പറഞ്ഞു.

Readmore: സിദ്ധാര്‍ത്ഥിന്റെ മരണം: നാല് എസ്.എഫ്.ഐക്കാരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി

vachakam
vachakam
vachakam

സിദ്ധാർഥന്റെ സംസ്കാരത്തിന് എത്തിയ സഹപാഠികളിൽ ചിലർ എന്നോടു സംസാരിക്കണമെന്നു പറഞ്ഞു. എന്നെ മാറ്റിനിർത്തി അവർ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ സഹിക്കാൻ പറ്റില്ല.

പക്ഷേ, ആ കുട്ടികൾക്കു പേടിയാണ്. എന്തെങ്കിലും കാര്യങ്ങൾ പുറത്തുപറഞ്ഞാൽ വച്ചേക്കില്ല എന്നാണ് അവിടത്തെ കായികാധ്യാപകൻ കുട്ടികൾക്കു നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ചു പൂർത്തിയാക്കാൻ എനിക്കു കഴിഞ്ഞില്ല. മർദിച്ച് മൃതപ്രായനാക്കിയ ശേഷം 3 ദിവസം അവനു ഭക്ഷണമോ വെള്ളമോ നൽകിയില്ലെന്നാണ് റിപ്പോർട്ട്. അവനു ഭക്ഷണം കഴിക്കാനല്ലേ ഞാൻ‌ 15 വർഷം ഗൾഫിൽ പോയിക്കിടന്നു കഷ്ടപ്പെട്ടതെന്നും ജയപ്രകാശ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam