സിദ്ധാര്‍ത്ഥിന്റെ മരണം: നാല് എസ്.എഫ്.ഐക്കാരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി

MARCH 2, 2024, 6:24 AM

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്.എഫ്.ഐക്കാരായ നാല് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കീഴടങ്ങിയ പ്രതികള്‍ക്ക് പുറമേ ഇന്നലെ ഒരാള്‍ കൂടി കോടതിയില്‍ കീഴടങ്ങിയിരുന്നു.

മലപ്പുറം സ്വദേശിയും നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അമീന്‍ അക്ബര്‍ അലിയാണ് (25) കല്‍പ്പറ്റ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച കീഴടങ്ങിയ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍, പൊലീസ് പിടികൂടിയ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഷാന്‍ എന്നിവരുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി.

കേസില്‍ ഇതുവരെ11 പേരാണ് അറസ്റ്റിലായത്. നാല് പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പതിനഞ്ചോളം പേരെ ഇനിയും പിടികൂടാനുണ്ട്. അതേസമയം ഇന്നലെ പൂക്കോട് സര്‍വകലാശാല ആസ്ഥാനത്തേക്ക് വിവിധ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam