ചങ്ങനാശേരി: ചങ്ങനാശേരിയില്‍ എസ്‌ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസ്. ഫയര്‍ സ്റ്റേഷന്‍ വാര്‍ഡ് കൗണ്‍സിലറും സിപിഎം ഏരിയാ കമ്മറ്റി അംഗവുമായ പി.എ നിസാറിനെതിരെയാണ് ചങ്ങനാശേരി പൊലീസ് കേസെടുത്തത്. ജൂനിയര്‍ എസ്‌ഐ ടിനുവിനെയാണ് കൗണ്‍സിലര്‍ നിസാര്‍ കൈയ്യേറ്റം ചെയ്തത്.
എസ്‌ഐയും പൊലീസുകാരും ചേര്‍ന്ന് മര്‍ദിച്ചെന്ന് കാണിച്ച് നിസാര്‍ ചികിത്സ തേടിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തി എന്നാരോപിച്ച് ബിഎന്‍എസ് 132, പൊലീസുകാരനെ ഡ്യൂട്ടിക്കിടെ ആക്രമിച്ചു എന്നാരോപിച്ച് കെപിഎ ആകട് 117 ഇ എന്നീ വകുപ്പുകളാണ് നിസാറിനെതിരെ ചുമത്തിയിരിക്കുന്നത്.
വാഹന പരിശോധനക്കിടെ എസ്.ഐ ടിനുവിനെ നിസാര്‍ കയ്യേറ്റം ചെയ്തെന്നാണ് പരാതി. എസ്.ഐ മര്‍ദിച്ചെന്നാണ് നിസാറും കൂടെയുള്ളവരും പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്