കൊച്ചി: പിടിച്ചെടുത്ത വാഹനം വിട്ടു നൽകുന്നതിന് കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്ഐ പിടിയിൽ. മരട് ഗ്രേഡ് എസ്ഐ കെ.ഗോപകുമാറിനെയാണ് വിജിലൻസ് പിടികൂടിയത്.
അപകടവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനം വിട്ടു നൽകുന്നതിന് വാഹന ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് എസ് ഐ വലയിലായത്. കൈക്കൂലി വാങ്ങാനായി പൊലീസ് സ്റ്റേഷനാണ് എസ്ഐ തിരഞ്ഞെടുത്തതെന്നും ശ്രദ്ധേയമാണ്!
ഓഗസ്റ്റ് 25ന് വൈറ്റില ഹബ്ബിന് സമീപം വച്ച് എറണാകുളം പള്ളിക്കര സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഒരു വൈദ്യുതി പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ച് അപകടം സംഭവിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അപകടത്തിൽപ്പെട്ട ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു.
കോമയിലായ ഡ്രൈവർ സുഖം പ്രാപിച്ചതോടെ മരട് പോലീസ് അപകടവുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തു. പിന്നാലെ ഗോപുകുമാർ പരാതിക്കാരനെ ബന്ധപ്പെട്ട് ലോറി വിട്ട് നൽകുന്നതിന് സ്റ്റേഷനിൽ ഹാജരാകാന്‍ നിർദേശിച്ചു. തുടർന്ന് സ്റ്റേഷനിൽ ഹാജരായ പരാതിക്കാരനോട് ലോറി വിട്ടു നൽകണമെങ്കിൽ 10,000 നൽകണമെന്ന് ഗോപകുമാർ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ തന്റെ ഇല്ലായമയും ബുദ്ധിമുട്ടുകളും പറഞ്ഞെങ്കിലും ചെവിക്കൊള്ളാൻ എസ് ഐ തയ്യാറായില്ല, ഏറ്റവും കുറഞ്ഞ തുകയാണ് താൻ ആവശ്യപ്പെട്ടതെന്നും ഇതിൽ കുറയ്ക്കാൻ കഴിയില്ല എന്നുമായിരു ഗ്രേഡ് എസ്ഐയുടെ നിലപാട്. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ ബന്ധപ്പെട്ടു.
തുടർന്ന് മരട് സ്റ്റേഷനിൽ വച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഗോപകുമാറിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്