ഷുഹൈബ് വധക്കേസ്: വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

JUNE 10, 2026, 6:32 AM

എറണാകുളം: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. അടുത്ത തിങ്കളാഴ്ച വരെ വിചാരണ നടപടികൾ നിർത്തിവയ്ക്കാനാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

കേസിലെ പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസിന്റെ വിചാരണ നടത്തുന്ന കോടതിയെ മാറ്റണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം.

അപ്പീലിൽ പ്രോസിക്യൂഷൻ വിശദമായ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്റെ വാദം കൂടി കേട്ട ശേഷമായിരിക്കും വിഷയത്തിൽ തുടർ തീരുമാനം ഉണ്ടാകുക.

vachakam
vachakam
vachakam

കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഐഎം പ്രവർത്തകരാണ് പ്രതികളായുള്ളത്. വിചാരണക്കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് കോടതിമാറ്റം ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam