തിരുവനന്തപുരം: സംസ്ഥാനത്ത് നിപ-കോവിഡ് മരുന്നുകൾക്ക് ക്ഷാമം. റെംഡിസീവർ മരുന്ന് സ്റ്റോക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.എന്നാൽ, മരുന്ന് ഇന്നോ നാളെയോ എത്തുമെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുന്നത്.
ക്ഷാമം ഇല്ലെന്നും മരുന്ന് ഇന്ന് എത്തുമെന്നും ആണ് ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്നലെ അറിയിച്ചത്. എബോളയ്ക്ക് അടക്കം ജാഗ്രത നിർദേശം ഉള്ള സാഹചര്യത്തിലാണ് കൂടുതൽ സ്റ്റോക്ക് സൂക്ഷിക്കാത്തതിൽ വിമർശനം ഉയർന്നിരിക്കുന്നത്.
നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശി വെൻ്റിലേറ്ററിൽ തുടരുകയാണ്.നിപക്കൊപ്പം ന്യുമോണിയയും ബാധിച്ചതാണ് ആരോഗ്യനില മോശമാകാൻ കാരണം. ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ള 77 പേർ നിലവിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് വിവരം.
അതേസമയം, സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.കോഴിക്കോട് പയ്യോളിയിലാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്.മൂന്ന് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
