തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.
കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണങ്ങളായി ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഇവയുടെ പ്രവർത്തനത്തിനും സബ്‌സിഡി, ഗ്രാന്റ് എന്നിവയ്ക്കുമായി വലിയ തുക ബജറ്റിൽ നിന്ന് ചെലവാക്കേണ്ടിവരുന്നുവെന്നും രേഖ പറയുന്നു.
കൊച്ചി മെട്രോ പ്രതിമാസം ഏകദേശം 35 കോടി രൂപ നഷ്ടം നേരിടുന്നതായും ധവളപത്രത്തിൽ വ്യക്തമാക്കുന്നു. 2024-25 വർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം സഞ്ചിത നഷ്ടം 78,851 കോടി രൂപയായതായി കണക്കുകൾ പറയുന്നു.
സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നും ഇത് ആഭ്യന്തര ഉത്പാദനത്തിന്റെ 35.5 ശതമാനമാണെന്നും രേഖ വ്യക്തമാക്കുന്നു.
ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി മാത്രം റവന്യൂ വരുമാനത്തിന്റെ 77 ശതമാനത്തിലധികം ചെലവാകുന്നതിനാൽ വികസന പ്രവർത്തനങ്ങൾക്ക് ലഭ്യമായ തുക പരിമിതമാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ എന്നിവയിൽ വലിയ കുടിശ്ശികയും നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
