പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങി വന്ന തീർഥാടക ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ട മണ്ഡൽ സ്വദേശിനി സ്വദേശി ഭരതമ്മ (60) ആണ് മരിച്ചത്. ദർശനം കഴിഞ്ഞ് മടങ്ങവേ നീലിമലയിൽ വെച്ചാണ് അപകടം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
തീർത്ഥാടന പാതയിലുള്ള വാട്ടർ കിയോസ്കിൽ നിന്നാണ് ഭരതമ്മക്ക് ഷോക്കേറ്റത്. ദേവസ്വം ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റിൽ നിന്ന് കിയോസ് കിലേക്ക് വൈദ്യുതി പ്രവഹിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്