കണ്ണൂര്‍: പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. മൂന്നാം പീടിക സ്വദേശി സരോജിനിയാണ് (64) ഷോക്കേറ്റ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.
സരോജിനി കാടുവെട്ടുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വൈദ്യുതി കമ്പി പൊട്ടിവീണത് സരോജിനിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സംഭവ സ്ഥലത്ത് വെച്ച് തന്നെ സരോജിനി മരിച്ചു. സരോജിനിയുടെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
